സലാല മൊബൈല്‍സ് ജനുവരി 23ന്


Salala Mobiles To Be released on January 23rd

ദുല്‍ഖര്‍ സല്‍മാനും നസ്രിയ നസീമും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണ് സലാല മൊബൈല്‍സ്. നവാഗതസംവിധായകനായ ശരത് എ ഹരിദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡിയാണ്. മൊബൈല്‍ ഫോണ്‍ കട നടത്തുന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ പ്രണത്തിന്റെയും ജീവിതത്തിന്റെയും കഥയാണ് സലാല മൊബൈല്‍സ് പറയുന്നത്. ഈ കട ചിത്രത്തിലെ പല പ്രധാനപ്പെട്ട സംഭവങ്ങള്‍ക്കും സാക്ഷിയാകുന്നുണ്ട്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സിദ്ദിഖ്, നാരായണന്‍കുട്ടി, മാമുക്കോയ, ടിനിടോം തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English Summary: Salala Mobiles To Be released on January 23rd

Comments

comments