സരോജ് കുമാര്‍…വിവാദം വീണ്ടുംപത്മശ്രീ ഭരത് ഡോ.സരോജ് കുമാറിനെച്ചൊല്ലി വീണ്ടും വിവാദങ്ങളുയരുന്നു. ചിത്രത്തിലെ സൂപ്പര്‍സ്റ്റാറിന് മോഹന്‍ലാലിന്റെ ഛായയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ലാലിനെതിരെ വ്യക്തിപരമായ നിരവധി ആക്ഷേപങ്ങളുയര്‍ത്തിയ ഈ ചിത്രം വിവാദമായിത്തീരുകയും ചെയ്തു. എന്നാല്‍ ചിത്രം തീയേറ്ററില്‍ പരാജയമായി. തുടര്‍ന്ന് 25ാം ദിനത്തിന്റെ പോസ്റ്ററില്‍ നിന്ന് സംവിധായകന്റെയും, കാമറാമാന്റെയും പേരുകള്‍ നീക്കം ചെയ്താണ് ഇറക്കിയത്. ഇതാണ് ഇപ്പോള്‍ വിവാദമായിത്തീര്‍ന്നത്. നിര്‍മ്മാതാവ് വൈശാഖ് രാജന്‍ ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തതെന്ന് പറയുന്നു. എന്നാല്‍ ഇതിനെപ്പറ്റി സംവിധായകന്‍ സജിന്‍ രാഘവന്‍ പ്രതികരിച്ചിട്ടില്ല. കാമറാമാന്‍ എസ്.കുമാര്‍ പ്രതികരിച്ചത് സിനിമലോകം തന്നെ ഒരു കാമറാമാനായി അറിഞ്ഞിട്ടുണ്ടെന്നായിരുന്നു.
ചിത്രങ്ങളിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ആന്റണി പെരുമ്പാവൂരും, മേജര്‍ രവിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ സിനിമാസംഘടനകളുടെ സമ്മര്‍ദ്ധം മൂലം നിര്‍മ്മാതാവ് സംവിധായകന്റെയും, കാമറാമാന്റെയും പേര് നീക്കുകയായിരുന്നുവെന്നാണ് മറ്റൊരു വാര്‍ത്ത.

Comments

comments