സന്തോഷ്‌ പണ്ഡിറ്റ്‌ വീണ്ടും വരുന്നു


Santhosh - Keralacinema
Santosh Pandit Returns

സന്തോഷ്‌ പണ്ഡിറ്റ്‌ മലയാളി പ്രേക്ഷകരെ തേടി വീണ്ടും എത്തുന്നു. വന്‍ഹിറ്റുകളില്‍ ഒന്നായി മാറിയ രാധയും കൃഷ്‌ണനും ശേഷം സന്തോഷിന്റെ ഏറ്റവും പുതിയ ചിത്രമായ മിനിമോളുടെ അച്‌ഛന്‍ വെള്ളിയാഴ്‌ച തീയറ്ററുകളില്‍ എത്തും.

പതിവ്‌ പോലെ തന്നെ മനോഹരമായ കുടുംബകഥയോടൊപ്പം എട്ട്‌ പാട്ടുകളും എട്ട്‌ ഡാന്‍സും എട്ട്‌ സംഘട്ടനവും പഞ്ച്‌ ഡയലോഗും ഈ ചിത്രത്തിലും ഉണ്ടാകും. പതിവ്‌ പോലെ തന്നെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, എഡിറ്റിംഗ്‌, ഗാനരചന, സംഗീതം, ആലാപനം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട പ്രധാന ജോലികളെല്ലാം സന്തോഷ്‌ തന്നെയാണ്‌ നിര്‍വ്വഹിച്ചിരിക്കുന്നത്‌. ചിത്രത്തിലെ ‘പെണ്ണിന്റെ കണ്ണില്‍ ലഡ്‌ഡു പൊട്ടിയില്ലേ’ എന്ന ഗാനം തരംഗമായേക്കുമെന്നാണ്‌ താരത്തിന്റെ പ്രതീക്ഷ.

English Summary: Santosh Pandit Returns

Comments

comments