സനുഷ കാര്‍ത്തിക്ക് നായികകാര്‍ത്തി നായകനാകുന്ന അലക്സ് പാണ്ഡ്യന്‍ എന്ന ചിത്രത്തില്‍ സനുഷ നായിക വേഷത്തില്‍ അഭിനയിക്കുന്നു. അനുഷ്ക ഷെട്ടിയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രം തമിഴ്, തെലുഗ് എന്നീഭാഷകളിലും മലയാളത്തിലും പുറത്തിറക്കുന്നു. സുരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മിസ്റ്റര്‍. മരുമകനാണ് സനുഷ നായികയായി പുറത്തിറങ്ങിയ മലയാള ചിത്രം. ദിലീപായിരുന്നു ഇതില്‍ നായകന്‍.. ബാലതാരമായി സിനിമയിലെത്തിയ സനുഷ അസിഫലിക്കൊപ്പം ഇഡിയറ്റ്സ് എന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കുക. കെ.എസ് ബാവയാണ് ഈ ചിത്രത്തിന്‍റെ സംവിധാനം.

Comments

comments