സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ വീണ്ടും


മലയാള സിനിമയിലെ പ്രശ്സതമായ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. പതിനൊന്ന് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ഈ കൂടിച്ചേരല്‍. യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രമാണ് ഇവര്‍ ഒരുമിച്ച് അവസാനം ചെയ്തത്. മസ്‌കറ്റില്‍ നടന്ന ഒരു ചടങ്ങിലാണ് സത്യന്‍ അന്തിക്കാട് ഈ വിവരം പറഞ്ഞത്. സന്ദേശം പോലൊരു ചിത്രമാണ് സത്യന്‍ അന്തിക്കാട് പ്ലാന്‍ ചെയ്യുന്നത്. ബെന്നി പി.നായരമ്പലമാണ് കഥയെഴുതുന്നത്. 2013 ല്‍ ചിത്രം ആരംഭിക്കും. മറ്റ് കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

Comments

comments