സണ്‍ ഓഫ് അലക്‌സാണ്ടറില്‍ ആര്യമമ്മൂട്ടി അഭിനയിച്ച സാമ്രാജ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ സണ്‍ ഓഫ് അലക്‌സാണ്ടര്‍ വൈകാതെ ചിത്രീകരണം ആരംഭിക്കും. തമിഴ് സംവിധായകന്‍ പേരരശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അധോലോകത്തിന്റെ കഥ പറഞ്ഞ സാമ്രാജ്യം സംവിധാനം ചെയ്തത് ജോമോനാണ്. സണ്‍ ഓഫ് അലക്‌സാണ്ടറില്‍ നായകവേഷം ചെയ്യുന്നത് ആര്യയാകുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. മറ്റ് താരങ്ങളെയെല്ലാം നിശ്ചയിച്ചിരുന്നെങ്കിലും നായക വേഷത്തിലേക്ക് ആളെ നിശ്ചയിച്ചിരുന്നില്ല. പ്രകാശ് രാജ്, മനോജ് കെ.ജയന്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അസിനോ തൃഷയോ ആവും നായിക.

Comments

comments