സഞ്ജീവ് ശിവന്‍റെ അറേബ്യന്‍ സഫാരിസഞ്ജിവ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അറേബ്യന്‍ സഫാരി. ലക്ഷ്മി റായ് ആണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. ബ്യാരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ മല്ലികയും ഒരു പ്രധാന റോളിലുണ്ട്. ട്രിവാന്‍ഡ്രം ലോഡ്ജില്‍ അഭിനയിച്ച ധ്വനിയെയാണ് ആദ്യം ലക്ഷ്മി റായ് അഭിനയിക്കുന്ന വേഷത്തിനായി കണ്ടുവെച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്നം മൂലം ധ്വനിക്ക് പകരം ലക്ഷ്മി റായിയെ തെരഞ്ഞെടുക്കുകയായിരുന്നു. നവാഗതനായ പ്രതീഷ് നന്ദന്‍ ആണ് തിരക്കഥ എഴുതുന്നത്. ബോളിവുഡ് താരം ജാവേദ് ജഫ്രിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാമുക്കോയ, നരേന്‍, സിദ്ദിഖ്, തെസ്നി ഖാന്‍ എന്നിവരും അറേബ്യന്‍ സഫാരിയിലുണ്ട്.

Comments

comments