സഞ്ജീവ് ശിവന്റെ ചിത്രത്തില്‍ റീമ കല്ലിങ്കല്‍സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ റീമ കല്ലിങ്കല്‍ നായകയാകുന്നു. രണ്ട് സ്ത്രീകളെ പ്രധാന കഥാപാത്രമാക്കിയുള്ള സിനിമയാണ് ഇത്. 22 ഫിമെയില്‍ കോട്ടയത്തിലെ പ്രകടനം കണ്ടാണ് സഞ്ജിവ് ശിവന്‍ റീമയെ തെരഞ്ഞെടുത്തത്. ഈ ചിത്രത്തിലൂടെ പ്രമുഖ ബോളിവുഡ് താരം ജാവേദ് ജഫ്രി ആദ്യമായി മലയാളത്തിലെത്തുകയാണ്. ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് ഗ്രാമി അവാര്‍ഡ് ജേതാവ് റിച്ചാര്‍ഡ് ഹോറോവിറ്റ്സാണ്. ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments