സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദം കൊഴുക്കുന്നുപതിവുപോലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളെ സംബന്ധിച്ച് വിവാദം കൊഴുക്കുന്നു. പലരും അവകാശവാദങ്ങളും, വിമര്‍ശനങ്ങളുമായി രംഗത്തുവന്നുകൊണ്ടിരിക്കുന്നു. ദിലീപിന് അവാര്‍ഡ് നല്കിയതിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. താന്‍ നിര്‍മ്മിച്ച ഡോക്യുമെന്ററി പൊക്കാളി അവാര്‍ഡിന് പരിഗണിച്ചില്ലെന്ന പരാതിയുമായാണ് നടന്‍ സിലം കുമാര്‍ രംഗത്ത് വന്നത്. മൂന്ന് ഡോകുമെന്ററികള്‍ സമര്‍പ്പിച്ചതില്‍ തന്റേത് കമ്മിറ്റി കണ്ടിട്ടുകൂടിയില്ലെന്ന് സലിംകുമാര്‍ ആരോപിക്കുന്നു. മലയാളത്തിലെ യുവനിരയെ അവാര്‍ഡുകമ്മിറ്റി പരിഗണിച്ചില്ലെന്നാണ് ബി. ഉണ്ണികൃഷ്ണന്‍ ആരോപിച്ചത്. മേല്‍വിലാസം പോലുള്ള ചിത്രങ്ങളെ കമ്മിറ്റി പരിഗണിക്കുക പോലും ചെയ്തില്ലെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു.

Comments

comments