സംവൃത സുനില്‍ വിവാഹിതയാകുന്നുലാല്‍ ജോസിന്റെ രസികനിലൂടെ മലയാള സിനിമയിലെത്തിയ സംവൃത സുനില്‍ വിവാഹിതയാകുന്നു. യുഎസില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന അഖില്‍ ആണ് വരന്‍. കോഴിക്കോട് സ്വദേശിയാണ് ഇദ്ദേഹം. മാണിക്യകല്ലിലെ അഭിനയത്തിന് ലഭിച്ച ഏഷ്യാനെറ്റിന്റെ ജനപ്രിയതാരത്തിനുള്ള അവാര്‍ഡ് ദുബായില്‍ നടന്ന ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ദാനച്ചടങ്ങില്‍ സ്വീകരിക്കവേ ആണ് സംവൃത വിവാഹകാര്യം വെളിപ്പെടുത്തിയത്.
സംവൃത ലാല്‍ ജോസിന്റെ അടുത്ത ചിത്രമായ ഡയമണ്ട് നെക്ലേസില്‍ നായികയായി കരാര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഫഹദ് ഫാസിലാണ് ിതിലെ നായകന്‍.ലാല്‍ ജോസുമൊത്തുള്ള നാലാമത്തെ ചിത്രമാണ് ഇത്.

Comments

comments