സംവിധായകന്‍ അഭിനേതാവാകുന്നുഅരുണ്‍കുമാര്‍ അരവിന്ദിന്റെ പുതിയ ചിത്രമായ ‘വണ്‍ ബൈ ടു’വില്‍ സംവിധായകന്‍ ശ്യാമപ്രസാദും അഭിനേതാവിന്റെ വേഷമണിയുന്നു​. അരുണ്‍കുമാര്‍ അരവിന്ദിന്റെ പുതിയ ചിത്രമായ ‘വണ്‍ ബൈ ടു’വിലാണ് ശ്യാമപ്രസാദ് അഭിനയിക്കുന്നത്. കഥാപാത്രത്തിന് അനുയോജ്യനായ വ്യക്തിയായതിനാലാണ് ശ്യാമപ്രസാദിനെ സമീപിച്ചതെന്നും കഥ കേട്ടപ്പോള്‍ അഭിനയിക്കാമെന്ന് ശ്യാമപ്രസാദ് സമ്മതിച്ചതായും അരുണ്‍കുമാര്‍ പറഞ്ഞു. സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ യുവനടന്‍ ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. ഹണി റോസ്,​ ഇഷ തല്‍വാര്‍ എന്നിവരാണ് നായികമാര്‍. മുരളി ഗോപി, ശ്രുതി രാമകൃഷ്ണന്‍, അശ്വിന്‍ മാത്യു, അഴകര്‍ പെരുമാള്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഒരു സൈക്കോളജിക്കല്‍ ത്രില്ലറായാണ് ‘വണ്‍ ബൈ ടു’ ഒരുക്കുന്നത്.

English Summary : Director to act

Comments

comments