ഷൂട്ടിംഗിനിടെ ഭാമക്ക് പരുക്ക്അംബര എന്ന കന്നട ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ നടി ഭാമക്ക് പരുക്കേറ്റു. ഹരിദ്വാറില്‍ ചിത്രത്തിന്‍റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഗംഗാ നദിയിലൂടെ ഒലിച്ച് പോകുന്ന സീനായിരുന്നു ചിത്രീകരിക്കുന്നത്. ഡ്യൂപ്പ് ഉണ്ടായിരുന്നുവെങ്കിലും ചെയ്തത് ശരിയാവാഞ്ഞതിനെ തുടര്‍ന്ന് ഭാമ തന്നെ രംഗത്തില്‍ അഭിനയിക്കുകയായിരുന്നു. കാലില്‍ കയര്‍ കെട്ടിയിരുന്നെങ്കിലും ഒഴുക്കില്‍ പെട്ട് കല്ലില്‍ ഇടിച്ച് കാലിന് പരുക്കേറ്റ ഭാമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിന് ശേഷമേ ചിത്രീകരണം പുനരാരംഭിക്കൂ.

Comments

comments