ഷിബു ചക്രവര്‍ത്തി മടങ്ങിവരുന്നുചെറിയ ഒരിടവേളക്ക് ശേഷം ഷിബു ചക്രവര്‍ത്തി മലയാള സിനിമയിലേക്ക് മടങ്ങി വരുന്നു. തിരക്കഥ, ഗാനരചന എന്നീ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ഇദ്ദേഹം. മെര്‍ക്കാറ എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. ചിത്രം സംവിധാനം ചെയ്യുന്നത് ശെന്തില്‍ ആണ്. ഷിബു ചക്രവര്‍ത്തി അവസാനമായി സ്‌ക്രിപ്റ്റ് എഴുതിയത് ചുരം എന്ന ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തിനായാണ്. അതിന് മുമ്പ മനു അങ്കിള്‍, അഥര്‍വം, സാമ്രാജ്യം തുടങ്ങിയ ഹിറ്റുകള്‍ക്കും തൂലിക ചലിപ്പിച്ചിരുന്നു.

Comments

comments