ഷാജൂണ്‍ കാര്യാലിന്‍റെ ചിത്രത്തില്‍ ജയറാമിന്റെ നായിക ജ്യോതികൃഷ്ണ


Jyothi Krishna to play the Female lead in Jayaram film directed by Shajoon Karyal

ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തില്‍   ജ്യോതികൃഷ്ണ നായികയാകുന്നു. മമ്മൂട്ടി ചിത്രമായ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് ജ്യോതി അഭിനയരംഗത്തെത്തിയ ജ്യോതികൃഷ്ണ ഇതു പാതിരാമണല്‍, ലിസമ്മയുടെ വീട്, ലാസ്റ്റ് ബഞ്ച് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വ്യത്യസ്തമായ ലുക്കിലായിരിക്കും പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് റിപ്പോര്‍ട്ട്.  അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. ഒരു ഫാമിലി എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്നാണ് സംവിധായകന്‍ പറയുന്നത്. സെജോ ജോണ്‍ സംഗീതം നിര്‍വഹിക്കുന്നത്.

English Summary : Jyothi Krishna to play the Female lead in Jayaram film directed by Shajoon Karyal

Comments

comments