ഷാജി പപ്പനായി ജയസൂര്യ


ഓം ശാന്തി ഓശാന എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ മിഥുൻ മാനുവേൽ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ ഷാജി പപ്പന്‍ എന്ന സമൂഹത്തോട് ചേർന്നു നിൽക്കുന്ന കഥാപാത്രവുമായി എത്തുന്നു. പുണ്യാളൻ അഗർബത്തിസ് എന്ന് സിനിമയിലെ ജോയ് താക്കോൽക്കാരന്‍ എന്ന കഥാപാത്രത്തിനു ശേഷം ജയസൂര്യ ചെയ്യുന്ന മറ്റൊരു വ്യത്യസ്തമായ കഥാപാത്രമായിരിക്കുമിത്. ആട് ഒരു ഭീകര ജീവിയാണ് എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ ഒരു വടംവലി ടീമിന്റെ മാനേജരുടെ വേഷമാണ് ജയസൂര്യയുടേത്. ഇടുക്കിയിലെ ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമ ഹാസ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള റോഡ് മൂവിയാണ്.
പേരു പോലെ തന്നെ ആടും ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നാണ്. ചിത്രത്തിലെ നായികയെയും മറ്റു താരങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ല.

Comments

comments