ഷാജി കൈലാസ്- പ്രിഥ്വിരാജ് ചിത്രം വീണ്ടുംഷാജി കൈലാസും പ്രിഥ്വിരാജും ഒന്നിക്കുന്ന സിംഹാസനം ആഗസ്റ്റില്‍ റിലീസ് ചെയ്യും. പല തവണ റിലിസ് മാറ്റിവെയ്ക്കപ്പെട്ട ചിത്രമാണ് ഇത്. അതിന്റെ റിസള്‍ട്ട് എന്തായാലും ഇവരൊരുമിച്ച് പുതിയൊരു ചിത്രം പ്ലാന്‍ ചെയ്യുകയാണ്. ഗോഡ്സെ എന്നാണ് പുതിയ ചിത്രത്തിനിട്ടിരിക്കുന്ന പേര്. ഇത് ഡി കമ്പനി എന്ന അഞ്ച് ചിത്രങ്ങളുടെ കളക്ഷനിലെ ഒന്നാണ്. സസ്പെന്‍സ് ത്രില്ലറായ ഈ ചിത്രത്തിന് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ചിത്രത്തിന്റെ മറ്റ് കാര്യങ്ങള്‍ നിശ്ചയിക്കുന്നതേയുള്ളു.

Comments

comments