ഷാജി കൈലാസിന്‍റെ ആക്ഷന്‍ ചിത്രത്തില്‍ അനൂപ്‌ നായകന്‍ഹിറ്റു ചിത്രങ്ങള്‍ ഒരുക്കിയിരുന്ന ഷാജി കൈലാസ് അനൂപ്മേനോനെ നായകനാക്കി ആക്ഷഷന്‍ ചിത്രം ചെയ്യാനൊരുങ്ങുന്നു. അടുത്തിടെ മലയാളത്തിലെ സൂപ്പര്‍താരങ്ങളെവെച്ച് ചെയ്ത ചിത്രങ്ങളെല്ലാം വന്‍ പരാജങ്ങളായിരുന്നു. ഷാജിയും അനൂപും ഒന്നിക്കുന്ന ചിത്രത്തില്‍ ഏറെ നിഗൂഡമായ ഒരു കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കാന്‍ ഡല്‍ഹിയില്‍ നിന്നും എത്തുന്ന സിബിഐ ഉദ്യോഗസ്‌ഥന്റെ വേഷത്തിലാണ്‌ അനൂപ്‌ അഭിനയിക്കുന്നത്‌. രാജേഷ് ജയരാമന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണ ജോലി ഡിസംബറില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

English Summary : Anoop menon to act in the action film of Shaji Kailash

Comments

comments