ഷാജി കൈലാസിന്റെ സിംഹാസനംദി കിങ്ങ് ആന്‍ഡ് കമ്മിഷണര്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സിംഹാസനം. കിങ്ങ് ആന്‍ഡ് കമ്മിഷണര്‍ക്ക് പ്രതീക്ഷിച്ചത്ര പ്രതികരണം ഉണ്ടാക്കാന്‍ സാധിച്ചില്ല. ഈ ചിത്രത്തിന് വേണ്ടി ഷാജി കൈലാസ് സ്വയം സ്‌ക്രിപ്റ്റ് എഴുതുകയാണ്. എസ്.എന്‍ സ്വാമി, രണ്‍ജി പണിക്കര്‍, രാജേഷ് ജയരാമന്‍ എന്നിവര്‍ക്കൊന്നും അടുത്തകാലത്ത് ഒരു ഷാജി കൈലാസ് ചിത്രം വിജയമാക്കാന്‍ സാധിച്ചിട്ടില്ല.
പ്രിഥ്വിരാജാണ് സിംഹാസനത്തിലെ നായകന്‍. വന്ദന, ഐശ്വര്യ എന്നിവര്‍ നായികാ വേഷത്തിലെത്തുന്നു. തിലകന്‍, സിദ്ദിഖ്, മണിയന്‍ പിള്ളരാജു, സായ്കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. മാളവിക പ്രൊഡക്ഷന്റെ ബാനറില്‍ ചന്ദ്രകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments