ഷാജി കൈലാസിനെതിരേ പരാതികോടികള്‍ വെള്ളത്തിലാക്കിയ സിംഹാസനം എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസ് ജയറാമിനെ നായകനാക്കി മദിരാശി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഇപ്പോള്‍. ഇതിന് ശേഷം പ്രിഥ്വിരാജിനെ തന്നെ നായകനാക്കി മുമ്പ് നിന്നു പോയ രഘുപതി രാഘവ രാജാറം എന്ന ചിത്രം പുനരാരംഭിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന അനില്‍ തനിക്ക് അമ്പത് ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് കാണിച്ച് പ്രൊഡ്യുസേഴ്സ് അസോസിയേഷനില്‍ പരാതി നല്കിയിരുന്നു. ഇതിന് പരിഹാരമെന്ന നിലയിലാണ് ഷാജി കൈലാസ് വീണ്ടും പ്രിഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യുന്നതെന്നാണ് വാര്‍ത്ത. എന്നാല്‍ രഘുപതി രാഘവ രാജാറാം എന്ന ചിത്രം പുനരാരംഭിക്കില്ലെന്നും അതിന് പകരം പുതിയചിത്രമാണ് ചെയ്യുകയെന്നും ഷാജി കൈലാസ് പറയുന്നു.

Comments

comments