ഷാജി.എന്‍ കരുണ്‍ – മോഹന്‍ലാല്‍ ചിത്രം കടല്‍നിരവധി ദേശീയ,അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ വാനപ്രസ്ഥം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കടല്‍. . പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്റെ കടല്‍ എന്ന ചെറുകഥയെ ആധാരമാക്കിയാണ് കടല്‍ എന്ന പുതിയ സിനിമ ഷാജി എന്‍. കരുണ്‍ ഒരുക്കുന്നത്. സിനിമരംഗത്തെ മികച്ച ടെക്നിഷ്യന്‍മാരായിരിക്കും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുക. മീഡിയ ബോസ്റ്റണ്‍ എന്ന ബാനറാണ് കടല്‍ നിര്‍മ്മിക്കുന്നത്. ലക്ഷദ്വീപ്, ഹിമാലയം, കാശി, ബനാറസ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍

Comments

comments