ഷങ്കര്‍ ചിത്രത്തില്‍ മോഹന്‍ലാല്‍തമിഴ് ചലച്ചിത്രലോകത്തെ ഏററവും വാല്യുവുള്ള സംവിധായകന്‍ മോഹന്‍ലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നു. താരങ്ങള്‍ക്കെന്ന പോലെ ആരാധന ലഭിക്കുന്ന സംവിധായകനാണ് ഷങ്കര്‍. മലയാളസിനിമാലോകത്ത് വളരെ പ്രാധാന്യമുള്ള ഒരു വാര്‍ത്തയാണിത്.
ആസ്‌കാര്‍ ഫിലിംസിന്റെ രവിചന്ദ്രനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലും, തമിഴിലും, തെലുഗിലും ഈ ചിത്രം പുറത്തിറങ്ങും. തമിഴ് വേര്‍ഷനില്‍ കമലഹാസനാണ് നായകന്‍. തലൈവന്‍ ഇരിക്കിന്‍ട്രാന്‍ എന്നാണ് തമിഴ് പടത്തിന്റെ പേര്. തെലുഗില്‍ പ്രഭയാണ് നായകന്‍. കത്രീന കൈഫാവും മൂന്ന് വേര്‍ഷനിലും നായികയെന്നാണ് വാര്‍ത്ത.
ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ഹോളിവുഡ് ആക്ഷന്‍ താരം ജാക്കിച്ചാന്‍ ഈ ചിത്രത്തില്‍ സഹകരിക്കുന്നു എന്നതാണ്. സംഗീത സംവിധാനം എ.ആര്‍ റഹ്മാന്‍.

Comments

comments