ഷക്കീല സംവിധായികയാകുന്നുരതിചിത്രങ്ങളിലൂടെ മലയാളത്തിലും മറ്റ് ഭാഷകളിലും തരംഗം സൃഷ്ടിച്ച ഷക്കീല സംവിധായികയാകുന്നു. അവസരങ്ങള്‍ കുറഞ്ഞതിനെതുടര്‍ന്ന് ഏറെക്കാലം അഭിനയരംഗത്ത് നിന്ന് മാറിനില്‍ക്കേണ്ടി വന്ന ഷക്കീല തമിഴ് സിനിമകളില്‍ കോമഡി വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. തേജാഭായ് ആന്‍ഡ് സണ്‍സ് എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. നീലക്കുറിഞ്ഞി എന്ന് പേരിട്ടിരിക്കുന്ന ചിത്രം എല്ലാ വിഭാഗക്കാരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കുമെന്ന് ഷക്കീല പറയുന്നു. ഒരു ലോ ബഡ്ജറ്റ് ചിത്രമായിരിക്കും ഇത്.

Comments

comments