ഷക്കീലയുടെ ആത്മകഥ വരുന്നുരണ്ടായിരത്തിന്റെ തുടക്കത്തില്‍ തീയേറ്ററുകളെ സജീവമാക്കി നിര്‍ത്തിയ ഷക്കീല എന്ന നടി മലയാള സിനിമചരിത്രത്തില്‍ ഒഴിവാക്കപ്പെടാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. വളര്‍ച്ച മുരടിച്ച് നിന്ന് മലയാളസിനിമയില്‍ പുതിയൊരു തംരഗമായിരുന്നു ഷക്കീല ചിത്രങ്ങള്‍ ഉയര്‍ത്തി വിട്ടത്. ഇതു പിന്‍പറ്റി ഒട്ടേറെ പുതിയ നടിമാരും ചിത്രങ്ങളും മലയാളത്തില്‍ വന്നു നിറഞ്ഞു. 1991 സില്‍ക്ക് സ്മിതക്കൊപ്പം പ്ലേ ഗേള്‍സ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് സിനിമയിലെത്തിയ ഈ മാദകതാരം ഇപ്പോള്‍ ആത്മകഥ പുറത്തിറക്കാനൊരുങ്ങുകയാണ്. മുമ്പ് ചെറിയൊരു പുസ്തകമായി ഷക്കീലയുടെ ആത്മകഥ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കോഴിക്കോട്ടുള്ള ഒരു പ്രസാധക സ്ഥാപനം വളരെ വിശദമായി തന്നെയുള്ള പ്രസാധനത്തിനാണ് തുനിഞ്ഞിരിക്കുന്നത്. രതി ചിത്രങ്ങളിലൂടെ ഏറെ പ്രസിദ്ധി നേടിയ ഷക്കീലയുടെ ജീവിതവും, സിനിമയിലെ അനുഭവങ്ങളും പച്ചയായി ഇതില്‍ അവതരിപ്പിക്കുമെന്നാണ് വാര്‍ത്തകള്‍. ഷക്കീല ചിത്രങ്ങള്‍ പിന്നീട് തീയേറ്റര്‍ വിട്ടതോടെ കേരളത്തിലെ ബി, സി ക്ലാസ്സ് തീയേറ്ററുകള്‍ ഭൂരിപക്ഷവും പൂട്ടുകയും ചെയ്തു. മലയാളത്തിന് പുറമേ മിക്കവാറും എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും ഷക്കീല ചിത്രങ്ങള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മസാലചിത്രങ്ങള്‍ അവസാനിച്ചതിനെ തുടര്‍ന്ന് അവസരങ്ങള്‍ കുറഞ്ഞ ഷക്കീല പിന്നീട് ഏതാനും തമിഴ് സിനിമകളില്‍ ഹാസ്യതാരമായി വേഷമിട്ടിരിരുന്നു.

Comments

comments