ശ്വേതയുടെ ആകസ്മികംജോര്‍ജ്ജ് കിത്തു സംവിധാനം ചെയ്യുന്ന ആകസ്മികം എന്ന ചിത്രത്തില്‍ ശ്വേത മേനോന്‍ പ്രധാന വേഷം ചെയ്യുന്നു. സുഭാഷ് ചന്ദ്രന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ഈ ചിത്രം ഏറെ വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോര്‍ജ്ജ് കിത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചിത്രത്തില്‍ ഗര്‍ഭിണിയായി തന്നെയാണ് ശ്വേത അഭിനയിക്കുന്നത്. ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച ശ്വേത ചെയ്യുന്ന വ്യത്യസ്ഥമായ ഒരു വേഷമായിരിക്കും ഈ ചിത്രത്തിലേത്. ബ്ലെസിയുടെ ചിത്രത്തില്‍ തന്റെ ഗര്‍ഭകാലം ചിത്രീകരിക്കുന്നുവെന്നതിന്റെ പേരില്‍ നേരത്തെ തന്നെ ശ്വേത മാധ്യ ശ്രദ്ധ നേടിയിരുന്നു.

Comments

comments