ശ്രൂതിഹാസന്‍ സരികക്കൊപ്പം….കമലഹാസന്റെ മുന്‍ ഭാര്യ സരികയില്‍ ഉണ്ടായ മൂത്ത മകളാണ് ശ്രുതി ഹാസന്‍. വിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ കമലഹാസനൊപ്പം കഴിയാനാണ് ശ്രുതി തീരുമാനിച്ചത്. കമലഹാസന്‍ പിന്നീട് ഗൗതമിക്കൊപ്പം താമസമാക്കി. എന്നാല്‍ ഇപ്പോള്‍ ശ്രൂതി സരികയുമായി വീണ്ടും അടുക്കുന്നതായി വാര്‍ത്ത. മുംബൈയിലുള്ള സരികയെ ശ്രുതി ഇടക്കിടെ സന്ദര്‍ശിക്കുന്നു. അവിടുത്തെ മാധ്യമങ്ങള്‍ ഇതൊരു വാര്‍ത്തയാക്കി മാറ്റിക്കഴിഞ്ഞു. നാലു വര്‍ഷത്തോളം സരികയുമായി യൊതൊരു ബന്ധവും ശ്രുതി പുലര്‍ത്തിയിരുന്നില്ല. ഇപ്പോള്‍ എല്ലാ ആഴ്ചയും മുംബൈയില്‍ ചെന്ന് സരികയെ സന്ദര്‍ശിക്കുന്നു. ശ്രുതി മുംബൈയില്‍ സ്ഥിരതാമസമാക്കിയേക്കും എന്നും പറയപ്പെടുന്നു.

Comments

comments