ശ്രീനിവാസന്‍ വിനീതിന്റെ സിനിമ നിര്‍മ്മിക്കുന്നുവിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമ ശ്രീനിവാസന്‍ നിര്‍മ്മിക്കുന്നു. സരോജ്കുമാറിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങിയിട്ടില്ല. അതിനിടെയാണ് പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്. ലൂമിയര്‍ സിനിമയാണ് നിര്‍മ്മാണം. ശ്രീനിവാസനും, മുകേഷും ചേര്‍ന്നുള്ള നിര്‍മ്മാണ കമ്പനിയാണ് ഇത്. മുമ്പ് കഥ പറയുമ്പോള്‍ എന്ന ചിത്രം നിര്‍മ്മിച്ചത് ഇവരാണ്.
മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്ബ് എന്ന ചിത്രത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രൊമാന്റിക് സബ്ജക്ടാണ് ചിത്രം പറയുന്നത്. മലര്‍വാടിയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഷാന്‍ റഹ്മാനാണ് ഇതിലും സംഗീതം.

Comments

comments