ശ്രീനിവാസന്‍ അസൂയക്കാരനാകുന്നു.വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ശ്രീനിവാസന്‍ ഒരു ജനപ്രിയ ഹാസ്യ കഥാപാത്രമായി അഭിനയിക്കുന്നു. ഈ ചിത്രത്തില്‍ അശോകന്‍ എന്ന അസൂയക്കരനായാണ് ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്നത്. ശ്രീനിവാസന്‍, നെടുമുടിവേണു എന്നിവരോടൊപ്പം യുവനിരയിലെ ശ്രദ്ധേയരായ ഭഗത് (മലര്‍വാടി, തട്ടത്തിന്‍ മറയത്ത്), ശ്രീജിത്ത്‌ വിജയ്‌ (രതിനിര്‍വേദം), എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ സരയുവും പുതുമുഖം ഐശ്വര്യയുമാണ് നായികമാര്‍. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പൂര്‍ത്തിയായി. കോമഡി വേഷങ്ങളില്‍ നിന്ന് ഏറെക്കാലമായി അകന്ന് നില്ക്കുന്ന ശ്രീനിവാസന്‍റെ ഹാസ്യവേഷങ്ങളിലേക്കുള്ള തിരച്ചുവരവായിരിക്കും ഈ ചിത്രം. മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യും.

Comments

comments