ശ്രീനിവാസനും, മുകേഷും സീരിയല്‍ നിര്‍മ്മാണത്തില്‍സിനിമക്കാര്‍ ടെലിവിഷനില്‍ അഭിനയിക്കുന്നതും. ഷോകളില്‍ പങ്കെടുക്കുന്നതുമൊക്കെ സ്ഥിരം പ്രശ്നമായിത്തീരാറുണ്ട്. അടുത്തിടെ താരങ്ങളുടെ ടി.വി ഷോകളുടെ പേരില്‍ അഞ്ചോളം താരങ്ങള്‍ നിര്‍മ്മാതാക്കളുടെ സംഘടന നോട്ടീസ് നല്കിയിരുന്നു. അതിനിടെ ശ്രീനിവാസനും, മുകേഷും ചേര്‍ന്ന് നടത്തുന്ന ലൂമിയര്‍ ഫിലിംസ് എന്ന ചലച്ചിത്ര നിര്‍മ്മാണ കമ്പനി സീരിയല്‍ നിര്‍മ്മാണ രംഗത്തേക്ക് കടന്നിരിക്കുന്നു. കഥ പറയുമ്പോള്‍, തട്ടത്തിന്‍ മറയത്ത് പോലുള്ള ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ലൂമിയര്‍ അഭിനേത്രി എന്ന സീരിയലുമായാണ് ടെലിവിഷന്‍ രംഗത്ത് കാലുകുത്തുന്നത്. ടെലിവിഷന്‍ ചാനലുകളും, പ്രൊഡ്യുസേഴ്സ് അസോസിയേഷനും തമ്മില്‍ കാലങ്ങളായുള്ള പോരിന് ഇത് ശക്തി പകരുമോ എന്ന് വരും ദിനങ്ങളിലറിയാം.

Comments

comments