ശ്രീനിവാസനും ആസിഫലിയും രാജിവ് കുമാറിന്റെ ചിത്രത്തില്‍



തത്സമയം ഒരു പെണ്‍കുട്ടി റിലീസ് ചെയ്യാനിരിക്കേ രാജിവ് കുമാര്‍ തന്റെ അടുത്ത ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. പുതിയ ചിത്രത്തില്‍ ശ്രീനിവാസന്‍, ആസിഫ് അലി എന്നിവരാണ് ലീഡ് റോളില്‍. നിത്യ മേനോന്‍ നായികയാകുന്നു. നെടുമുടി വേണു, സായ് കുമാര്‍, മണിയന്‍ പിള്ള രാജു, കുശ്ബു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. പാസഞ്ചറിന്റെ നിര്‍മ്മാതാക്കളാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments