ശ്രീജിത്തിന് തിരക്കേറുന്നുരതിനിര്‍വേദത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശ്രീജിത്ത് വിജയ് നെ തേടി കൂടുതല്‍ അവസരങ്ങള്‍. ടി.കെ രാജിവ് കുമാറിന്റെ രതിനിര്‍വേദം വിഷയപരമായി കുടുംബപ്രേക്ഷകര്‍ക്ക് അത്ര സ്വീകാര്യമായിരുന്നില്ല. എന്നാല്‍ ചിത്രം ഹിറ്റായി.
ചെക്കനും പെണ്ണും എന്ന പുതിയ ചിത്രം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരിടം എന്ന ചിത്രം സംവിധാനം ചെയ്ത പ്രദീപ് കുമാറാണ് ഇതിന്റെ സംവിധാനം. ദീപ്തിയാണ് നായിക. അപര്‍ണ നായരും, മിഥുനും മറ്റ് പ്രധാന താരങ്ങള്‍.
വന്നെത്തും മുന്‍പേ എന്ന ചിത്രത്തില്‍ ശ്രീജിത്താണ് നായകന്‍. സുദേവാണ് സംവിധാനം. മൈഥിലി നായിക. മുകേഷ്, തിലകന്‍,ജഗതി, ബിന്ദു പണിക്കര്‍ എന്നിവരും ഈ ചിത്രത്തിലഭിനയിക്കുന്നുണ്ട്.

Comments

comments