ശ്യാമപ്രസാദ് സംഗീത സംവിധായകനാകുന്നുരഞ്ജിത്തിന്റെ പുതിയ ചിത്രമായ ലീലയില്‍ ശ്യാമപ്രസാദ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നു. തന്റെ ചിത്രങ്ങളില്‍ സംഗീതത്തിന് വളരെ പ്രാധാന്യം നല്കുന്ന ശ്യാമപ്രസാദ് സംഗീതത്തില്‍ മികച്ച അവബോധമുള്ള വ്യക്തിയാണ്. രഞ്ജിതും ശ്യാമപ്രസാദും ഡ്രാമസ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്.
തന്റെ പുതിയ ചിത്രത്തിന് സംഗിതം നിര്‍വ്വഹിക്കാന്‍ ശ്യാമപ്രസാദിനെ രഞ്ജിത് ക്ഷണിക്കുകയായിരുന്നു.
ശ്യാമപ്രസാദിന്റെ പുതിയ ചിത്രം അരികെ പൂര്‍ത്തിയായിക്കഴിഞ്ഞു. ദിലീപാണ് ഇതില്‍ നായകന്‍.

Comments

comments