ശാരദ വിണ്ടും


മുന്‍കാല നായിക നടി ഉര്‍വ്വശി ശാരദ വീണ്ടും മലയാളം സിനിമയിലഭിനയിക്കുന്നു. നായിക എന്ന ചിത്രത്തില്‍ അഭിനയിച്ച ശാരദ പുതിയതായി അഭിനയിക്കുന്ന ചിത്രമാണ് കലികാലം. റെജിനായര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ടീച്ചറമ്മ എന്ന കഥാപാത്രമാണ് ശാരദ ചെയ്യുന്നത്.
ലാല്‍ ജോസിന്റെ പട്ടാളം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയത് റെജി നായരാണ്. പിലാക്കണ്ടി ഫിലിംസിന്റെ ബാനറില്‍ പിലാക്കണ്ടി മുഹമ്മദാലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഛായാഗ്രഹണം മധു അമ്പാട്ട്. ഗാനരചന ഒ.എന്‍.വി. സംഗീതം ഔസേപ്പച്ചന്‍.

Comments

comments