വൈശാഖിന്‍റെ പുലിമുരുകനാകാന്‍ മോഹന്‍ലാല്‍


Mohanlal is Getting Ready to become Pulimoorkhan of Vaishak

ഈ അടുത്തിടെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബാബന്‍ നായകനായ വിശുദ്ധന്‍ അത്ര വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തുകൊണ്ടാവാം വൈശാഖന്‍ മോഹന്‍ലാലുമായി ചേര്‍ന്ന് ഒരു കിടിലന്‍ ചിത്രം ചെയ്യാനൊരുങ്ങുന്നത്. ചിത്രത്തിന്‍റെ പേരു കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ചിത്ര എത്രത്തോളം കിടിലമായിരിക്കുമെന്ന്. പുലിമുരുകന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. വൈശാഖന്‍റെ മറ്റു ചിത്രങ്ങളായ പോക്കിരിരാജ, സീനിയേർസ്, മല്ലു സിംഗ്, സൗണ്ട് തോമ എന്നീ ഹിറ്റ്‌ ചിത്രങ്ങളുടെ പട്ടികയില്‍ ഇടപിടിക്കാന്‍ വേണ്ടിയാവണം ഇങ്ങനെയൊരു പേര്. വൈശാഖന്‍റെ ഉടന്‍ പുറത്തിറങ്ങുന്നത് മമ്മൂട്ടി നായകനായ ചിത്രമാണ്. അതിനു ശേഷമായിരിക്കും ഉദയ് കൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ടില്‍ മോഹൻലാലുമോത്തുള്ള പ്രൊജക്റ്റ്‌ തുടങ്ങുക. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ‘പുലിമുരുകൻ’ 2014 ലെ അവസാനം തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary : Mohanlal is Getting ready to become Pulimoorkhan of Vaishak

Comments

comments