വൈറസുള്ള പെന്‍ഡ്രൈവ് ഫോര്‍മാറ്റ് ചെയ്യാന്‍..


കമാന്‍ഡ് പ്രോംപ്റ്റ് ഉപയോഗിച്ച് വൈറസ് ഇഫെക്ടഡ് ആയ പെന്‍ഡ്രൈവ് ഫോര്‍മാറ്റ് ചെയ്യാം. വൈറസ് പെന്‍ഡ്രൈവിലുള്ളപ്പോള്‍ നിങ്ങള്‍ക്ക് പലപ്പോഴും ഫോര്‍മാറ്റ് ചെയ്യാന്‍ സാധിക്കുകയില്ല.
പെന്‍ഡ്രൈവ് കംപ്യൂട്ടരില്‍ കുത്തിയ ശേഷം My Computer തുറന്ന് പെന്‍ഡ്രൈവിന്റെ സ്‌പെസിഫൈ ചെയ്യുന്ന ലെറ്റര്‍ ഏതെന്ന് നോക്കുക. ഉദാ. F, H, D എന്നിങ്ങനെ.
ഇനി കമാന്‍ഡ് പ്രോംപ്റ്റ് ഓപ്പണ്‍ ചെയ്യുക
Start > Run =cmd
format എന്ന് ടൈപ്പ് ചെയ്ത ശേഷം സ്‌പേസ് ഇട്ട് പെന്‍ഡ്രവിന്റെ ലെറ്റര്‍ നല്കുക. എന്റര്‍ അടിക്കുക
കമാന്‍ഡ് പ്രോംപ്റ്റ് സെറ്റപ് ഫയല്‍ സിസ്റ്റം വെരിഫൈ ചെയ്ത് ഒരു പേര് പെന്‍ഡ്രൈവിന് എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. (വോള്യം ലേബല്‍)
ഇനി Enter അടിക്കുക.

Comments

comments