വീരപ്പന്‍ വരുന്നുകുപ്രസിദ്ധ കാട്ടുകള്ളന്‍ വീരപ്പന്‍റെ ജീവിതം ആധാരമാക്കി നിര്‍മ്മിച്ച സിനിമ തീയേറ്ററുകളിലേക്ക്. തമിഴില്‍ വാണയുദ്ധം, മലയാളത്തില്‍ അട്ടഹാസം, തെലുഗില്‍ വീരപ്പന്‍ എന്നീ പേരുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഏറെ വിവാദം സൃഷ്ടിച്ച ഈ ചിത്രത്തിനെതിരെ വീരപ്പന്‍റെ ഭാര്യ മുത്തുലക്ഷ്മി, നക്കീരന്‍ ഗോപാല്‍, തുടങ്ങിയവരൊക്കെ രംഗത്ത് വന്നിരുന്നു. രമേഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കിഷോര്‍ വീരപ്പന്‍റെ വേഷത്തിലും, അര്‍ജ്ജുന്‍ പോലീസ് ഓഫിസറുടെ വേഷത്തിലും അഭിനയിക്കുന്നു.

Comments

comments