വീണ്ടും സിനിമാ സമരംഒന്നിന് പിറകേ ഒന്നായി സമരങ്ങള്‍ വരികയാണ് മലയാള സിനിമയില്‍. ഈ വെള്ളിയാഴ്ച മുതല്‍ കേരളം ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ചിത്രങ്ങളുടെ റിലീസ് നിര്‍ത്തിവെയ്ക്കുകയാണ്. നിലവില്‍ റിലീസായ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരും.
നവംബറിലെ സിനിമ സമരത്തില്‍ സിനിമ റിലീസ് ചെയ്തതിന് നാല് അംഗങ്ങളെ പുറത്താക്കിയിരുന്നു. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെയും, കേരള സിനി എക്‌സിബിറ്റേഴ്‌സിനെയും ബോയ്‌ക്കോട്ട് ചെയ്തിരുന്നു. ഇതെ സംബന്ധിച്ച് മന്ത്രി ഗണേഷ് കുമാറിന് പരാതി നല്കിയെങ്കിലും നടപട്ിയൊന്നും ഉണ്ടായില്ല. തുടര്‍്ന്നാണ് സമരാഹ്വാനം.
ഉന്നം, മംഗലശ്ശേരി മാധവന്‍ കുട്ടി എന്നീ ചിത്രങ്ങളുടെ റിലീസ് ഇതുകാരണം തടസപ്പെടും.

Comments

comments