വി.കെ പ്രകാശിന്റെ ‘ പിതാവിനും , പുത്രനും, പരിശുദ്ധാത്മാവിനും’പ്രശസ്ത സംവിധായകന്‍ വി.കെ പ്രകാശ് നടനാകുന്നു. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രകാശ്. പരസ്യ ചിത്ര സംവിധാന രംഗത്ത് നിന്ന് സിനിമയിലെത്തിയ വി.കെ. പ്രകാശ് പുനരധിവാസം എന്ന ഓഫ്ബീറ്റ് ചിത്രവും, പിന്നീട് ഗുലുമാല്‍, ത്രി കിങ്ങ്‌സ് തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. ഇപ്പോള്‍ ബ്യൂട്ടിഫുള്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ചവര്‍ വീണ്ടും ഒന്നിക്കുന്ന ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന പടത്തിന്റെ ഷൂട്ടിംഗിലാണ് വി.കെ.പ്രകാശ്. അതിന് ശേഷം ദീപേഷ് സംവിധാനം ചെയ്യുന്ന ‘ പിതാവിനും , പുത്രനും, പരിശുദ്ധാത്മാവിനും’എന്ന ചിത്രത്തില്‍ വി.കെ പ്രകാശ് അഭിനയിക്കും. രാജസേനന്റെ പാത പിന്തുടരുന്ന മറ്റൊരു സംവിധായകനാകുകയാണ് ഇദ്ദേഹം. ഒരു പുരോഹിതന്റെ വേഷമാണ് ഇതില്‍ വി.കെ പ്രകാശ് ചെയ്യുന്നത്.

Comments

comments