വിഷു റിലീസുകള്‍അവധിക്കാല-വിഷു റിലീസുകള്‍ തീയേറ്ററിലേക്കെത്താന്‍ ഒരുങ്ങുന്നു. പ്രമുഖ നടന്മാരുടെയെല്ലാം ചിത്രങ്ങള്‍ വിഷുവിന് തീയേറ്ററുകളിലെത്തും. മമ്മൂട്ടി-ലാല്‍ ചിത്രം കോബ്ര, ജോസ് തോമസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം മായാമോഹിനി, മോഹന്‍ലാലിന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍, എം. പത്മകുമാറിന്റെ ജയറാം ചിത്രം തിരുവമ്പാടി തമ്പാന്‍, ആഷിഖ് അബുവിന്റെ 22 ഫിമെയില്‍ കോട്ടയം, ദീപന്‍ സംവിധാനം ചെയ്യുന്ന പ്രിഥ്വിരാജ് ചിത്രം ഹീറോ, വൈശാഖ് സംവധാനം ചെയ്യുന്ന മല്ലു സിങ്ങ്, അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നവയാണ്.
എന്നാല്‍ ചില ചിത്രങ്ങളുടെ റീലീസ് നീട്ടിവെയ്ക്കപ്പെട്ടേക്കാം. ഐ.പി.എല്‍ ആരംഭിക്കുന്നത് സിനിമപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

Comments

comments