വിശ്വരൂപം റിലീസ് വിവാദം കൊഴുക്കുന്നുകമലഹാസന്‍ നായകനായി അഭിനയിച്ച വിശ്വരൂപം എന്ന ചിത്രം റിലീസിന് മുമ്പ് വിവാദത്തില്‍. ചിത്രം തീയേറ്ററുകളിലെത്തുന്നതിനൊപ്പം ഇന്ത്യയിലെ ഡി.ടി.എച്ച് സര്‍വ്വീസുകളിലൂടെ പ്രദര്‍ശിപ്പിക്കാനുള്ള നീക്കമാണ് പ്രശ്നമായിരിക്കുന്നത്. ജനുവരി 11 ഡി.ടി.എച്ചി ല്‍ പ്രദര്‍ശിപ്പിച്ച് എട്ട് മണിക്കൂറുകള്‍ക്ക് ശേഷമാകും ചിത്രം തീയേറ്ററുകളിലെത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറക്കുന്ന ചിത്രം ടാറ്റാ സെ്‌കെ, റിലയന്‍സ്, എയര്‍ടെല്‍ എന്നിവയില്‍ പ്രദര്‍ശിപ്പിക്കും. അമ്പത് കോടി രൂപക്കാണത്രേ ഈ പ്രദര്‍ശനാവകാശ വില്പന. തമിഴ്നാട്ടിലെ തീയേറ്ററുടമകളും, നിര്‍മ്മാതാക്കളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നുകഴിഞ്ഞു. വിശ്വരൂപം നിര്‍മ്മിച്ചതും. സംവിധാനം ചെയ്തതും കമലഹാസന്‍ തന്നെയാണ്.

Comments

comments