വിശ്വരൂപം ജനുവരി പത്തിന്ലോകത്ത് ആദ്യമായി ഡി.ടി.എച്ചില്‍ റിലീസ് ചെയ്യുന്നു എന്ന അവകാശ വാദവുമായി കമലഹാസന്റെ വിശ്വരൂപം വരുന്നു. ഇന്ത്യയിലെ മിക്ക ഡി.ടി.എച്ച് സര്‍വ്വീസുകളിലും ചിത്രം ലഭ്യമാവും. 1000 രൂപയാണ് ഒറ്റത്തവണ കാണുന്നതിന് ഈടാക്കുക. പതിനൊന്നാം തീയ്യതി ചിത്രം തീയേറ്ററുകളിലെത്തും. പൊതു സ്ഥലങ്ങളില്‍ ഉപയോഗിക്കുന്ന ഡി.ടി.എച്ചുകളില്‍ ഡി.ടി.എച്ച് വഴി പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണ്. ചിത്രത്തിന്റെ ടെലിവിഷന്‍ പ്രദര്‍ശനത്തിനെതിരെ വിതരണക്കാരുടെ എതിര്‍പ്പ് അവസാനിച്ചിട്ടില്ല. എങ്കിലും ചിത്രം പതിനൊന്നിന് തീയേറ്ററുകളിലെത്തുമെന്നാണ് കമലഹാസന്‍ പറയുന്നത്.

Comments

comments