വില്ലനായി ജഗതിആക്സിഡന്‍റില്‍ പരുക്കേല്‍ക്കുന്നതിന് മുമ്പ് ജഗതി പൂര്‍ത്തിയാക്കിയ അവസാന ചിത്രമാണ് പറുദീസ. വില്ലന്‍ വേഷത്തിലാണ് ജഗതി ഇതില്‍ അഭിനയിച്ചത്. ഗ്രാമ പ്രദേശത്തെ ഒരു പള്ളിയും, അതുമായി ബന്ധപ്പെട്ട പശ്ചാത്തലവുമാണ് സിനിമയുടെ പ്രധാന തീം. സമ്പന്നനായ നാട്ടുപ്രമാണിയുടെ വേഷത്തില്‍ ജഗതിയെത്തുന്നു. തമ്പി ആന്റണി കപ്യാരുടെ വേഷത്തിലും, ശ്രീനിവാസന്‍ വികാരിയച്ചന്റെ വേഷത്തിലുമെത്തുന്നു. അവിഹിത ഗര്‍ഭം പേറുന്ന കുശിനിക്കാരത്തിയുടെ വേഷമാണ് ശ്വേത മേനോന്‍ ചെയ്യുന്നത്. കായല്‍ ഫിലിസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍. ശരതാണ്. ചിത്രം ഓഗസ്റ്റ് ആദ്യവാരം തീയേറ്ററുകളിലെത്തും..

Comments

comments