വിന്‍ഡോസ് 7 ല്‍ സറൗണ്ട് സൗണ്ട്


നിങ്ങള്‍ക്ക് വിന്‍ഡോസ് സെവനില്‍ സറൗണ്ട് സൗണ്ട് സെറ്റ് ചെയ്യാം. അതിന് ആദ്യം വേണ്ടത് സ്പീക്കറുകളും, നല്ലൊരു സൗണ്ട് കാര്‍ഡുമാണ്. അതു കഴിഞ്ഞ് സറൗണ്ട് സൗണ്ട് സെറ്റ് ചെയ്യണം.
നിങ്ങള്‍ 5.1 ആണ് സെലക്ട് ചെയ്യുന്നതെങ്കില്‍ അഞ്ച് സ്പീക്കറുകളും ഒരു സബ് വൂഫറും വേണം.
സൗണ്ട് കാര്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇനി Start > control panel > hardware and sound > sound എടുക്കുക
സൗണ്ട് വിന്‍ഡോയില്‍ ഡിവൈസ് സെലക്ട് ചെയ്യുക. Configure ബട്ടണില്‍ ക്ലിക്ക് ചെയ്യുക
സ്പീക്കര്‍ സെറ്റപ്പില്‍ ഓഡിയോ ചാനലില്‍ ഏതാണ് എന്ന് സെലക്ട് ചെയ്യുക.
(stereo / 5.1 surround)

Next ക്ലിക്ക് ചെയ്യുക (സൗണ്ട് ശരിയായി സ്പീക്കറില്‍ വരുന്നുണ്ടോയെന്ന് Test ക്ലിക്ക് ചെയ്ത് നോക്കുക)
ഇതില്‍ പിന്നീട് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

Comments

comments