വിന്‍ഡോസ് 7 ല്‍ ടാസ്‌ക് ബാറിലെയും സ്റ്റാര്‍ട്ട് മെനുവിലെയും മാറ്റങ്ങള്‍ തടയാം.


കുറെ ആളുകള്‍ കൈകാര്യം ചെയ്യുന്ന കംപ്യൂട്ടറില്‍ ചിലര്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ തുടര്‍ന്ന് വരുന്നവര്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കും. പ്ര്‌ത്യേകിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള വര്‍ക്കുകളില്‍. മാറ്റം വരുത്തിയവര്‍ക്ക് അത് പഴയത് പോലെയാക്കാന്‍ അറിവുമുണ്ടാകില്ല.
ടാസ്‌ക് ബാറിലും, സ്റ്റാര്‍ട്ട് മെനുവിലുമുള്ള മാറ്റങ്ങള്‍ ചിലരെ പ്രശ്‌നത്തിലാക്കും. ഇത് എങ്ങനെ തടയാമെന്ന് നോക്കാം.
ആദ്യം അഡ്മിനിസ്‌ട്രേറ്റിവ് പ്രിവിലേജസ് ഉള്ള അക്കൗണ്ട് വഴി Start>Run എടുക്കുക.
gpedit.msc എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
Local Group Policy Editor തുറന്ന് വരും.
ഇടത് വശത്ത് User Configuration>Administrative Templates>Start Menu and Taskbar കണ്ട് പിടിച്ച് Start Menu and Taskbar ല്‍ ക്ലിക്ക് ചെയ്യുക.

വലത് വശത്ത് ലിസ്റ്റില്‍ നിന്ന് Prevent Changes to Taskbar and Start Menu Settings കണ്ട്പിടിച്ച് ഡബിള്‍ ക്ലിക്ക് ചെയ്യുക.

ഒപ്ഷന്‍ ബോക്‌സില്‍ ഡിഫോള്‍ട്ട് Not Configured ആയിരിക്കും. അത് Enable ചെയ്യുക.
ഇങ്ങനെ ചെയ്ത് കഴിഞ്ഞാല്‍ അഡ്മിനിസ്‌ട്രേറ്റിവ് അക്കൗണ്ടിലല്ലാതെ സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് മാറ്റങ്ങള്‍ വരുത്താനാവില്ല.

Comments

comments