വിന്‍ഡോസ് 7 ല്‍ ഒരു അപ്‌ഡേറ്റ് ഒഴിവാക്കാന്‍…


വിന്‍ഡോസ് 7 അപ്‌ഡേറ്റ് ചെയ്യുന്നത്, നിങ്ങളുടെ സിസ്റ്റം സ്മൂത്തും, എറര്‍ ഇല്ലാതെയും പ്രവര്‍ത്തിക്കുന്നതിന് സഹായിക്കും. എന്നാല്‍ ചില അപ്‌ഡേറ്റുകല്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് ഒഴിവാക്കണമെന്ന് തോന്നിയേക്കാം. അതെങ്ങനെ സാധിക്കുമെന്ന് നോക്കാം.
ആദ്യം Administrative password ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
Start > Control panel > Programs എടുക്കുക
Programs and features ല്‍ view installed updates ല്‍ ക്ലിക്ക് ചെയ്യുക

Uninstall an update ല്‍ നോക്കുക.
നാല് കോളങ്ങളിലായി ഇന്‍സ്റ്റാള്‍ഡ് പ്രോഗ്രാം അപ്‌ഡേറ്റ്, പ്രോഗ്രാം, പബ്ലിഷര്‍, അപ്‌ഡേറ്റഡ് ടൈം എന്നിവ കാണാം.
ഏത് അപ്‌ഡേറ്റിന് ശേഷമാണോ കംപ്യൂട്ടറിന് പ്രശ്‌നങ്ങള്‍ തുടങ്ങിയത് എന്നത് നിങ്ങള്‍ക്ക് അപ്‌ഡേറ്റ് ഡേറ്റ് വവി മനസിലാക്കി അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
ഒരു കാര്യം ശ്രദ്ധിക്കുക. കൃത്യമായ കാരണങ്ങളില്ലാതെ അപ്‌ഡേറ്റുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങളുടെ സിസിറ്റം കൂടുതല്‍ കുഴപ്പത്തിലേക്ക് പോയേക്കാം. അതിനാല്‍ ശ്രദ്ധിച്ച് ചെയ്യുക.

Comments

comments