വിന്‍ഡോസ് 7 ല്‍ എസന്‍ഷ്യല്‍സ് ഡൗണ്‍ലോഡ് ചെയ്യാന്‍…


ചില വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുകളില്‍ വിന്‍ഡോസ് എസന്‍ഷ്യല്‍ സോഫ്റ്റ് വെയറുകള്‍ കാണില്ല. ഉദാഹരണത്തിന് മൂവി മേക്കര്‍, റൈറ്റര്‍, മെസഞ്ചര്‍ തുടങ്ങിയവ. ഇവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആദ്യം സിസ്റ്റം ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുക. പിന്നെ സ്റ്റാര്‍ട്ടില്‍ പോയി ഗെറ്റിംഗ് സ്റ്റാര്‍ട്ടഡില്‍ ക്ലിക്ക് ചെയ്യുക


അപ്പോള്‍ ഗെറ്റ് വിന്‍ഡോസ് എസന്‍ഷ്യല്‍സ് ക്ലിക്ക് ചെയ്യുക. വിന്‍ഡോസ് സൈറ്റ് തുറന്ന് വരും.

അതില്‍ ലാംഗ്വേജ് സെലക്ട് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട പ്രോഗ്രാമില്‍ ടിക്ക് ചെയ്യുക.
ഡൗണ്‍ലോഡില്‍ ക്ലിക്ക് ചെയ്യുക. ഡൗണ്‍ലോഡിങ്ങ് പൂര്‍ത്തിയായാല്‍ പ്രോഗ്രാം തുറന്ന് നോക്കുക. അത് ഇന്‍സ്റ്റാള്‍ ആയിരിക്കും.

Comments

comments