കുക്കികളും മറ്റും കടന്നു കൂടുന്നത് വഴിയും, മറ്റ് കാരണങ്ങളാലും സിസ്റ്റത്തിന്റെ സ്പീഡ് കുറയാം.
പെര്‍ഫോമന്‍സ് ട്രബിള്‍ ഷൂട്ടര്‍ വഴി ഇത് കുറെ പരിഹരിക്കാം.
Start > സെര്‍ച്ച് ബോക്‌സില്‍ trouble shooter എന്ന് ടൈപ്പ് ചെയ്യുക. എന്റര്‍ അടിക്കുക.
System and security എന്നതിന് താഴെ Check performance issues ല്‍ ക്ലിക്ക് ചെയ്യുക.
ഇതില്‍ Next നല്കുക. ഇതോടെ നിങ്ങളുടെ കംപ്യൂട്ടര്‍ അനലൈസ് ചെയ്ത് തുടങ്ങും.
നിങ്ങള്‍ ഉപയോഗിക്കാത്ത ചില പ്രോഗ്രാമുകള്‍ നീക്കം ചെയ്യാനും, ചിലത് സ്റ്റാര്‍ട്ട് അപ്പില്‍ നിന്ന് ഒഴിവാക്കാനും ചിലപ്പോള്‍ ആവശ്യപ്പെടും.
ആവശ്യമില്ലാത്ത പ്രോഗ്രാമുകള്‍ ഒഴിവാക്കാന്‍ Control panel ല്‍ Uninstall a program എടുക്കുക.
ആവശ്യില്ലാത്ത ഫയലുകള്‍ ഒഴിവാക്കാന്‍ trouble shooter menu ല്‍ Run maintenance task ക്ലിക്ക് ചെയ്യുക. Next നല്കിയാല്‍ ആവശ്യമില്ലാത്തവ നീക്കം ചെയ്യപ്പെടും.
ട്രബിള്‍ ഷൂട്ടര്‍ ചിലപ്പോള്‍ നിങ്ങളോട് ഡിഫ്രാഗ്മെന്റ് ചെയ്യാന്‍ ആവശ്യപ്പെട്ടേക്കാം.