വിന്‍ഡോസ് സെവനില്‍ ഫയര്‍വാളുപയോഗിച്ച് ഇന്‍കമിങ്ങ് കണക്ഷന്‍സ് തടയാം.


മറ്റ് കണക്ഷനുകളില്‍ നിന്ന് നമ്മുടെ കംപ്യൂട്ടറിലേക്ക് ഏതു സമയവും ഒരു അറ്റാക്കോ, നുഴഞ്ഞ് കയറ്റമോ പ്രതീക്ഷിക്കാം. ഇന്റര്‍നെറ്റുമായി സദാ സമയവും ബന്ധിക്കപ്പെട്ട കംപ്യൂട്ടറുകളില്‍ ഇത് വളരെ എളുപ്പമാണ്.
ഇതിന് പ്രതിവിധിയായി സെവനിലെ ഫയര്‍വാളുപയോഗിച്ച് ഇന്‍കമിങ്ങ് കണക്ഷനുകള്‍ തടയാം.
Start > Control panel >System and security >windows firewall എടുക്കുക.

നിങ്ങള്‍ക്ക് രണ്ട് ടൈപ്പ് നെറ്റ് വര്‍ക്കുകളുണ്ട്. ഹോം-പ്രൈവറ്റും, പബ്ലികും.
നിങ്ങള്‍ എടുക്കേണ്ടത് ഹോം-പ്രൈവറ്റാണ്. പബ്ലിക് എന്നത് പുറത്ത് പോകുമ്പോഴും മറ്റും വേണ്ടതും.
വിന്‍ഡോയുടെ ഇടത് നിന്ന് Turn windows firewall on or off എടുക്കുക.

Customize settings തുറന്ന് വരും.

Home/private , Public എന്നിവ കാണാം. ഇതില്‍ രണ്ടിലും ഫയര്‍വാള്‍ ഓണ്‍ ചെയ്യാം.ഇത് ചെയ്യുമ്പോള്‍ ഇതിനടിയിലായി Block all incoming connections, Including those in the list of allowed programs എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഇന്‍കമിങ്ങ് കണക്ഷനുകള്‍ ബ്ലോക്കാവും.

Comments

comments