വിന്‍ഡോസ് സെവനിലെ കലണ്ടര്‍.


വിന്‍ഡോസ് 7 ല്‍ കലണ്ടര്‍ ഉണ്ടെങ്കിലും അത് ചെറുതും,കൂടുതല്‍ സംവിധാനങ്ങളൊന്നും ഇല്ലാത്തതുമാണ്. എന്നാല്‍ വിന്‍ഡോസ് ലൈവ് എസന്‍ഷ്യലില്‍ നിന്ന് ഫുള്‍ കലണ്ടര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ വിന്‍ഡോസ് ലൈവ് മെയില്‍ അപ്ലിക്കേഷന്‍ വേണം. ഇതുണ്ടോ എന്ന് സറ്റാര്‍ട്ടില്‍ ക്ലിക്ക് ചെയ്ത് നോക്കുക.
ഇതില്ലെങ്കില്‍ വിന്‍ഡോസ് സൈറ്റില്‍ നിന്ന് ഡയറക്ട് ഡൗണ്‍ലോഡ് ചെയ്യാം.

ഇത് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ മറ്റ് അപ്ലിക്കേഷനുകള്‍ കൂടി ഡൗണ്‍ലോഡ് ചെയ്യണമോയെന്ന് ചോദിക്കും. മുവിമേക്കര്‍, മെസഞ്ചര്‍…തുടങ്ങിയവ.
ഇവ വേണ്ടെങ്കില്‍ അണ്‍ചെക്ക് ചെയ്യുക.

ഡൗണ്‍ലോഡ് ചെയ്താല്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അത് തുറക്കുക.
ഇമെയില്‍ ആവശ്യപ്പെടുമ്പോള്‍ പോപ്പ്അപ് ബോക്‌സ് ക്ലോസ് ചെയ്യുക.

ഇടത് വശത്ത് താഴെയുള്ള കലണ്ടര്‍ എന്നിടത്ത് ക്ലിക്ക് ചെയ്യുക.
ഫുള്‍ സ്‌ക്രീനില്‍ കലണ്ടര്‍ തുറന്ന് വരും.
ഇവന്റ്‌സ്‌കളും മറ്റും ഇതില്‍ സ്‌റ്റോര്‍ ചെയ്യാം.

Comments

comments