വിന്‍ഡോസ് ഷോര്‍ട്ട് കട്ടുകള്‍..


സാധാരണ വിന്‍ഡോസ് ഉപയോക്താക്കളില്‍ നല്ലൊരു ഭാഗവും കംപ്യൂടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ് വെയറുകള്‍ തുറക്കാന്‍ സ്റ്റാര്‍ട് മെനു (Start Menu) മാത്രം ഉപയോഗിച്ചു ശീലിച്ചിട്ടുള്ളവരാണ്. എന്നാല്‍ ഇതില്‍ പല പ്രോഗ്രാമുകളും സ്റ്റാര്‍ട് മെനുവിലെ റണ്‍ ( RUN) ഓപ്ഷന്‍ ഉപയോഗിച്ചു തുറക്കാന്‍ സാധിക്കും.

ഇതിനായി സ്റ്റാര്‍ട് മെനു വില്‍ നിന്നും റണ്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. അപ്പോള്‍ സ്റ്റാര്‍ട് മെനു ഐക്കണു മുകളിലായി ഒരു ചെറിയ പോപ്പ്അപ് വിന്‍ഡോ പ്രത്യക്ഷപ്പെടും. അതതു പ്രോഗ്രാമുകള്‍ക്കുള്ള ഷോര്‍ട്കട്ട് കമാന്‍ഡുകള്‍ ഈ പോപ്പ്അപ് വിന്‍ഡൊയില്‍ നല്കിയിട്ടുള്ള സ്ഥലത്തു ടൈപ് ചെയ്ത ശേഷം ഓകെ ബട്ടണ്‍ ക്ളിക്ക് ചെയ്യുകയോ ഏന്റര്‍ കീ അമര്‍ത്തുകയോ വേണം. ഉദാഹരണത്തിന് നോട്ട്പാഡ് എന്ന പ്രോഗ്രാം എടുക്കുന്നതിനു സാധാരണ ഗതിയില്‍ സ്റ്റാര്‍ട് മെനുവില്‍ നിന്നും യഥാക്രമം പ്രോഗ്രാംസ്, ആക്സസ്സറീസ് , നോട്ട്പാഡ് എന്നിങ്ങനെ സെലക്ട് ചെയ്യേണ്ടി വരും. ഇതിനു പകരം റണ്‍ ഓപ്ഷന്‍ എടുത്ത ശേഷം അവിടെ “notepad” എന്നു ടൈപ് ചെയ്തു എന്റര്‍ അമര്‍ത്തുക, നോട്ട്പാഡ് പ്രോഗ്രാം തുറന്നു വരുന്നതു കാണാം.

ഇതു പോലെ നിരവധി പ്രോഗ്രാമുകള്‍ നിങ്ങള്‍ക്കു റണ്‍ – ല്‍ നിന്നും എടുക്കാന്‍ സാധിക്കും. അവയെക്കുറിച്ചു പഠിക്കും മുന്‍പ് നമുക്കു “റണ്‍” തന്നെ എടുക്കാന്‍ ഉള്ള ഒരു കുറുക്കു വഴി നോക്കാം. സ്റ്റാര്‍ട് മെനുവില്‍ നിന്നും റണ്‍ സെലക്റ്റ് ചെയ്യുന്നതിനു പകരം കീബോര്‍ഡിലെ വിന്‍ഡോസ് കീ ( Windows Key) അമര്‍ത്തിപ്പിടിച്ചുകൊണ്ട് ആര്‍ (R) എന്ന കീ അമര്‍ത്തുക. റണ്‍ വിന്‍ഡോ തുറക്കപ്പെടും.
റണ്‍ -ല്‍ ടൈപ് ചെയ്യേണ്ട കമാന്‍ഡുംതുറക്കുന്ന പ്രോഗ്രാമും.

•notepad – നോട്ട്പാഡ് ( Notepad )
•wordpad – വേര്‍ഡ്പാഡ് ( Wordpad )
•calc – കാല്കുലേറ്റര്‍ ( Calculator )
•charmap – കാരക്ടര്‍ മാപ് ( Character Map)
•mspaint – മൈക്രോസോഫ്റ്റ് പെയ്ന്റ് പ്രോഗ്രാം (Microsoft Paint)
•wmplayer – വിന്‍ഡോസ് മീഡിയാ പ്ളെയര്‍ ( Windows Media Player)
•firefox – മോസില്ല ഫയര്‍ഫോക്സ് ബ്രൗസെര്‍ ( ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ) ( Mozilla Firefox )
•winword – മൈക്രോസോഫ്റ്റ് വേര്‍ഡ് ( ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ) ( MS Word)
•excel – മൈക്രോസോഫ്ട് എക്സല്‍ ( ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ) ( MS Excel )
•cmd – ഡോസ് കമാന്‍ഡ് പ്രോംപ്റ്റ് ( Command Prompt )
•control – കണ്ട്രോള്‍ പാനല്‍ ( Control Panel )
•control printers – കണ്ട്രോള്‍ പാനലിലെ “പ്രിന്റേഴ്സ് ആന്‍ഡ് ഫാക്സസ്” എന്ന പ്രോഗ്രാം ( Control Panel – Printers & Faxes)
•explorer – വിന്‍ഡോസ് എക്സ്പ്ളോറര്‍ ( Windows Explorer )
•iexplore – ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ ( Internet Explorer)
•taskmgr – ടാസ്ല് മാനേജര്‍ ( Task Manager )

•ftp – വിന്‍ഡോസിലെ ബില്‍ട്-ഇന്‍ എഫ്.ടി.പി. പ്രോഗ്രാം ( Windows’s built-in FTP client)

Comments

comments