വിന്‍ഡോസ് ഓഫിസ് ഡോകുമെന്റുകള്‍ പാസ് വേഡ് നല്കി സംരക്ഷിക്കാന്‍..


വിന്‍ഡോസ് ഓഫിസ് ഡോകുമെന്റുകള്‍ പാസ് വേഡ് നല്കി സംരക്ഷിക്കാന്‍..
രണ്ട് തരത്തില്‍ നിങ്ങള്‍ക്ക് പാസ് വേഡ് നല്കാം. ഒന്നാമത്തേത് ശരിയായ പാസ് വേഡ് നല്കി ഡോകുമെന്റ് തുറക്കാം.
രണ്ടാമത്തേതില്‍ ശരിയായ പാസ്വേഡ് നല്കിയാല്‍ മാത്രമേ ഡോക്യുമെന്റ് തുറന്ന് മാറ്റം വരുത്താനാവു.അല്ലെങ്കില്‍ കാണാന്‍ മാത്രം കഴിയും. (read only)
പാസ് വേഡ് നല്കാന്‍ താഴെ പറയുന്ന പോലെ ചെയ്യുക.
1. ഫയല്‍ മെനുവില്‍ സേവ് ആസ് സെലക്ട് ചെയ്യുക.
2. സോവ് ആസ് ഡയലോഗ് ബോക്‌സിലെ ‘ടൂള്‍സ്’ സെലക്ട് ചെയ്ത് ‘ സെക്യൂരിറ്റി ഒപ്ഷന്‍സ്’ ക്ലിക്ക് ചെയ്താല്‍ സേവ് ഡയലോഗ് ബോക്‌സ് വരും.

3. ആദ്യ പാസ് വേഡ് – പാസ് വേഡ് ടു ഓപ്പണ്‍ എന്നിടത്തും, രണ്ടാമത്തെ പാസ് വേഡ് ‘പാസ് വേഡ് ടു മോഡി ഫൈ’ എന്നിടത്തും കൊടുക്കുക. ഒകെ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ കണ്‍ഫേം പാസ്വേഡ് ബോക്‌സ് തുറന്ന് വരും. (പതിനഞ്ച് കാരക്ടറില്‍ കുറഞ്ഞ പാസ് വേഡ് നല്കുക.)

പാസ് വേഡ് ടു ഓപ്പണിലും, പാസ് വേഡ് ടു മോഡിഫൈയിലും പാസ് വേഡ് നല്കി ഒകെ നല്കുക.
സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് പൂര്‍ത്തീകരിക്കുക.

നിങ്ങളുടെ ഫയല്‍ സംരക്ഷിക്കപ്പെട്ടു കഴിഞ്ഞു. ഇനി തുറക്കണമെങ്കില്‍ പാസ് വേഡ് നല്കുക.

Comments

comments